ഖത്തർ

ഖത്തറിലെ ഗതാഗതശൃംഘല വികസിച്ചതോടെ ഏറ്റവും പുതിയ പച്ചക്കറികൾ ദോഹയിലെത്തുന്നു

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഖത്തറിലെ റോഡ് ശൃംഖലകൾ നിരവധി സ്ഥലങ്ങളിലെ കാർഷിക മേഖലയെ സഹായിക്കുന്നു. ഇവ വിദൂര പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കൃഷിസ്ഥലങ്ങൾക്കും നഗരങ്ങളിലെ മാർക്കറ്റുകൾക്കും തമ്മിൽ നേരിട്ട് കണക്റ്റിവിറ്റി നൽകുന്നതിന് പുറമേ, നിരവധി പുതിയ ഹൈവേകൾ ദോഹയിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറച്ചിട്ടുണ്ട്.

പ്രാദേശിക കർഷകരുടെ അഭിപ്രായത്തിൽ, പുതിയ റോഡുകൾ ഇലക്കറികൾ പോലെ പെട്ടെന്നു ചീത്തയാകുന്ന പ്രാദേശിക ശൈത്യകാല കാർഷിക ഉൽ‌പന്നങ്ങൾ നഗരങ്ങളിൽ എത്തിക്കുന്നത് എളുപ്പമാക്കുന്നു. അടുത്തിടെ തുറന്ന ഹൈവേകൾ അൽ ഷഹാനിയ, അൽ ഖോർ, ഉംസ്ലാൽ അലി, അബു സമ്ര എന്നിവിടങ്ങളിലെ കാർഷിക മേഖലയുമായി കൂടുതൽ ബന്ധം വാഗ്ദാനം ചെയ്യുന്നതാണ്.

തക്കാളി, കാബേജ്, വെരിറ്റീസ്, മത്തങ്ങ, കോളിഫ്ളവർ, വഴുതന, പാമ്പി, കയ്പക്ക, കടല, ഇലക്കറികൾ എന്നിവയുടെ വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ പ്രാദേശിക പച്ചക്കറികൾ ധാരാളമായി വന്നു തുടങ്ങും.

“ശൈത്യകാലത്ത് പുതിയ പച്ചക്കറികൾ ഉപഭോക്താക്കളിലേക്കും റീട്ടെയിൽ, മൊത്ത വിപണികളിലേക്കും കൊണ്ടുവരുന്നത്  ഒരു വെല്ലുവിളിയാണ്. കാരണം കോൾഡ് സ്റ്റോറേജ് വാഹനങ്ങൾ അ സമയത്ത് ഉപയോഗത്തിലില്ല. അതവയുടെ പുതുമയെ ബാധിക്കുന്നു. എന്നാലിപ്പോൾ പുതിയ റോഡുകൾ ഉള്ളതിനാൽ ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ദോഹയിൽ എവിടെയും പച്ചക്കറികൾ എത്തിക്കാൻ കഴിയും.”  ഖത്തർ ട്രിബ്യൂണിനോട് സംസാരിച്ച അറബ് ഇന്ത്യ വെജിറ്റബിൾ ഡയറക്ടർ അനിൽ പുത്തൂർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker