ഖത്തർ

ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ക്യാബിനറ്റ് തീരുമാനം

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താതെ നിലവിലുള്ളതു പോലെ തന്നെ തുടരുവാന്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് തീരുമാനമെടുത്തു. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അന്ത്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേർന്നത്.

രാജ്യത്ത് കോവിഡിന്റെ നിലവിലെ സാഹചര്യവും അവ നേരിടുന്നതിന് സ്വീകരിച്ച പ്രതിരോധ നടപടികളും സംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി നൽകിയ വിശദീകരണത്തെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker