കാലാവസ്ഥഖത്തർ

ഖത്തറിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഖത്തറിന്റെ ചില ഭാഗങ്ങളിൽ ഇന്നു വൈകുന്നേരം ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേ സമയം പകൽ സമയത്തെ കാലാവസ്ഥ സാധാരണ പോലെ തുടരുമെന്നും ചില സമയത്ത് ആകാശം മേഘാവൃതമാകാനും ചെറിയ പൊടിപടലങ്ങൾക്കു സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.

തീരദേശ പ്രദേശങ്ങളല്ലാത്ത ഇടങ്ങളിൽ പ്രശ്നങ്ങളുണ്ടാകില്ല. കാറ്റും പൊടിയും മൂലം കാഴ്ചയുടെ പരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. 6 മുതൽ പതിനാറു വരെ നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റു വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം ട്വിറ്ററിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker