ആരോഗ്യംഖത്തർ

ഖത്തറിൽ ഇന്നുമുതൽ മാസ്ക് നിർബന്ധം, പരിശോധന കർശനമാക്കും

കൊവിഡ് 19 കേസുകൾ ഖത്തറിൽ വർദ്ധിച്ചു വരുന്നതിനിടെ സാമൂഹ്യ നിയന്ത്രണങ്ങളുടെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ഇന്ന് മുതൽ രാജ്യത്ത് നിർബന്ധമായി. പൊതു സ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് പരിശോധനകൾ നടത്തുക. നിയമ ലംഘകർക്ക് മൂന്നു വർഷം തടവോ രണ്ടു ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാസ്കുകൾ വളരെ കുറഞ്ഞ വിലക്ക് വിപണിയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനു പുറമേ സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകളും രാജ്യത്ത് കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker