ആരോഗ്യം

കൊവിഡ് 19: ഖത്തറിൽ ഒരു മരണം കൂടി, കൂടുതൽ പേർക്ക് രോഗവിമുക്തി

കൊവിഡ് 19 വൈറസ് മൂലം ഖത്തറിൽ ഇന്നൊരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാൽപത്തിരണ്ടു വയസുകാരനാണ് മരണമടഞ്ഞത്. ഇയാൾക്ക് മറ്റു പല ഗുരുതര അസുഖങ്ങളുമുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം ഏഴായി മാറി.

ഇന്ന് 251 പേർക്കു കൂടിയാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 2979 പേരായി. ഇതിൽ ഇന്നത്തെ ഇരുപത്തിയെട്ടു പേരടക്കം ആകെ 275 പേർക്ക് സുഖം പ്രാപിച്ചിട്ടുണ്ട്.

മുൻപുണ്ടായിരുന്ന രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇവർക്ക് കൃത്യമായ വൈദ്യസഹായം ഒരുക്കിയിട്ടുണ്ട്. ഗവൺമെന്റ് നിർദ്ദേശങ്ങൾ അനുസരിച്ച് ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker