ആരോഗ്യംഖത്തർ

ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് ആദ്യ ഡോസ് മാത്രമെടുത്ത് ഖത്തറിലേക്കു വരേണ്ടി വന്നവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനാവും

കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് ഇന്ത്യയിൽ നിന്നുമെടുത്ത് ഖത്തറിലേക്കു വന്നവർക്ക് രണ്ടാമത്തെ ഡോസ് ആരോഗ്യകേന്ദ്രങ്ങൾ വഴി നൽകി തുടങ്ങിയെന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് പൊതുജനാരോഗ്യ മന്ത്രാലയമോ ഹമദ് മെഡിക്കൽ കോർപറേഷനോ നൽകിയിട്ടില്ല.

കൊവിഷീൽഡിന്റെ അതേ ഗുണമുള്ള അസ്ട്രസെനക വാക്സിനാണ് രണ്ടാം ഡോസായി ഇത്തരക്കാർക്കു നൽകുന്നത്. ഇന്ത്യയിൽ നിന്നും ആദ്യ ഡോസെടുത്ത വന്ന ചിലർ രണ്ടാം ഡോസ് ഖത്തറിൽ നിന്നും ലഭിച്ചുവെന്ന വിവരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കുന്നുണ്ട്.

കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിൽ നിന്നാണ് ഇവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത്. ഇതിനായി 40277077, 40254151, 55474032 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ [email protected] എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം. ഇന്ത്യയിൽ നിന്നും ആദ്യ ഡോസ് എടുത്ത വിവരമുള്ള പാസ്പോർട്ട് നമ്പറുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker