ആരോഗ്യംഖത്തർ

റമദാനിൽ ക്യുഎൻസിസിയിൽ വാക്സിനേഷൻ ലഭിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ചു

റമദാൻ മാസത്തിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും ക്യുഎൻ‌സി‌സി രാവിലെ 9 മുതൽ പുലർച്ചെ 1 വരെ തുറന്നിരിക്കും.

വാക്സിനേഷൻ എടുക്കാനുള്ള ക്ഷണം എസ്എംഎസിലൂടെയാണു ലഭിക്കുക. സാധുവായ ഖത്തർ ഐഡി കാർഡ്, ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് എന്നിവ നിർബന്ധമാണ്. 16 വയസിൽ താഴെയുള്ളവർക്ക് ക്യുഎൻസിസിയിൽ പ്രവേശനമില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker