കേരളംഖത്തർ

ഒരു മലയാളി യുവാവു കൂടി ഖത്തറിൽ കൊവിഡ് ബാധിതനായി മരിച്ചു

ഖത്തറില്‍ മറ്റൊരു മലയാളി യുവാവു കൂടി കോവിഡ് ബാധിച്ച് മരിച്ചു. നാൽപത്തിമൂന്നുകാരനായ മലപ്പുറം കോട്ടക്കല്‍ സ്വദേശി മൊയ്തീന്‍ കുട്ടിയാണ് ഹമദ് ആശുപത്രിയിൽ വച്ചു മരിച്ചത്. രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്നു ഇദ്ദേഹം.

ഖത്തറിലെ അറബ് യുനൈറ്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എച്ച്ആര്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയി പത്തു വർഷത്തോളമായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. ഫെബിന ദേവര്‍ കോവില്‍ ഭാര്യയും സുഹാന്‍ തൂമ്പത്ത് മകനുമാണ്. മൊയ്തീന്‍ കുട്ടിയുടെ സഹോദരന്‍ മന്‍സൂര്‍ ഖത്തറിൽ തന്നെയാണുള്ളത്. ഖബറടക്കം ഇന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker