ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ നൽകുന്ന കണക്കിൽ വലിയ വർദ്ധനവ്

കോവിഡിനെതിരായ ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ 510,000 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മോഡേണ, ഫൈസർ, ബയോ‌ടെക് വാക്സിനുകളുടെ കൂടുതൽ ലഭ്യത വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓരോ ആഴ്ചയും ഒരു ലക്ഷത്തിലധികം ഡോസുകളാണു നൽകപ്പെടുന്നത്. അതായത് ഓരോ ദിവസവും 14,000 ദുർബലരായ അംഗങ്ങളും അവശ്യ തൊഴിലാളികളും വാക്സിനേഷൻ എടുക്കുകയും കോവിഡിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഫെബ്രുവരി ആദ്യം മുതൽ, ഓരോ ആഴ്ചയും നൽകുന്ന ഡോസുകളുടെ എണ്ണം 270 ശതമാനം വർദ്ധിച്ചു. ഖത്തറിലെ മുതിർന്ന ജനസംഖ്യയുടെ 15 ശതമാനത്തിന്, ഏഴ് മുതിർന്നവരിൽ ഒന്നിൽ കൂടുതൽ എന്ന കണക്കിൽ കുറഞ്ഞത് ഒരു വാക്സിൻ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker