ഖത്തർ

തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ ഉടൻ പരിഹാരം കാണുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം

രാജ്യത്ത് തെരുവു നായ്ക്കളെക്കുറിച്ചുള്ള പരാതികളിൽ മറുപടി നൽകുന്നതിനിടെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അവ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക സംഘമുണ്ടെന്ന് വ്യക്തമാക്കി.

തെരുവു നായ്ക്കൾക്കെതിരായ പരാതികൾ കഴിഞ്ഞ ആഴ്ചകളിൽ വർദ്ധിച്ചതിനാൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തെരുവു നായ്ക്കളെ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കമ്പനിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം ഇപ്പോൾ പൂർത്തിയാക്കുന്നുണ്ടെന്ന് വിഷയത്തിൽ മന്ത്രാലയം അറിയിച്ചു.

നായ്ക്കൾക്കും തെരുവിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങൾക്കും അഭയം നൽകുന്നതിനുള്ള കേന്ദ്രം മന്ത്രാലയം നിലവിൽ തയ്യാറാക്കുന്നുണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker