ആരോഗ്യംഖത്തർ

ഖത്തറിൽ മരണമടഞ്ഞ യുവാവ് രക്ഷിച്ചത് മൂന്നു പേരുടെ ജീവൻ

ഖത്തറിൽ മൂന്നു പേർക്ക് സ്വന്തം അവയവം ദാനം ചെയ്ത് അവരുടെ ജീവൻ രക്ഷിച്ച യുവാവിന്റെ കുടുംബത്തെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി കഴിഞ്ഞയാഴ്ച സന്ദർശിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ശസ്ത്രക്രിയാ വിദഗ്ധരാണ് അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയത്.

കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം നടത്തിയ ആദ്യത്തെ അവയവ ദാന, ട്രാൻസ്പ്ലാൻറ് നടപടിക്രമങ്ങളിൽ, 26 വയസ്സ് പ്രായമുള്ള യുവാവിന്റെ രണ്ട് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം അനുമതി നൽകിയിരുന്നു. മരണമടഞ്ഞ ദാതാവിന്റെ രണ്ട് വൃക്കകളും കരളുമാണ് ദാനം ചെയ്തത്.

യുവാവിന്റെ വൃക്കകൾ രണ്ടുപേർക്കാണ് മാറ്റി വെച്ചത്. 63 വയസ്സുള്ള ഒരു പുരുഷനും 15 വയസുള്ള സ്ത്രീ രോഗിയുടെയും ശസ്ത്രക്രിയ സിദ്ര മെഡിസിനിൽ വച്ചാണു നടത്തിയത്. എച്ച്‌എം‌സിയിലെ വിദഗ്ധർ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിൽ 35 വയസ്സുള്ള ഒരു സ്ത്രീക്ക് അദ്ദേഹത്തിന്റെ കരളും ദാനം ചെയ്തു.

22 വയസ്സുള്ള ഒരു യുവ വനിതാ നിയമ വിദ്യാർത്ഥി തന്റെ വൃക്കകളിലൊന്ന് പിതാവിന് ദാനം ചെയ്യുകയും ചെയ്തിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായത്. പിതാവ് നിലവിൽ എച്ച്എംസി ടീമുകളുടെ സംരക്ഷണയിൽ സുഖം പ്രാപിച്ചു കൊണ്ടിരിക്കയാണ്.

മരണമടഞ്ഞ അവയവ ദാതാവിന്റെ കുടുംബവുമായി ഡോ. അൽ കുവാരി കൂടിക്കാഴ്ച നടത്തി. ഇതിനു പുറമെ ഹമാദ് ജനറൽ ആശുപത്രിയിലെ സ്വീകർത്താക്കളെയും അവരുടെ കുടുംബങ്ങളെയും യുവ ദാതാവായ വിദ്യാർത്ഥിനിയെയും അവളുടെ അച്ഛനെയും അവർ സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker