ഖത്തർ

പരിസ്ഥിതി സംരക്ഷണം വിജയകരമായി നടപ്പിലാക്കുന്ന ഖത്തറിലേക്ക് കൂടുതൽ ദേശാടന പക്ഷികളെത്തുന്നു

മുൻകാലങ്ങളെ അപേക്ഷിച്ച് നിരവധി ദേശാടന പക്ഷികൾ ഖത്തറിലേക്ക് എത്തുന്നതായി കണ്ടെത്തി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) പാരിസ്ഥിതിക പദ്ധതികളും വേട്ടയാടലിനുള്ള നിയന്ത്രണങ്ങളും ദേശാടന പക്ഷികളെ സംരക്ഷിച്ച് ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയ അവശ്യ ഘടകങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

സീസണിൽ രാജ്യത്തിലൂടെ കടന്നുപോകുന്ന എല്ലാത്തരം ദേശാടന പക്ഷികളെയും സംരക്ഷിക്കാൻ ഖത്തർ വലിയ ശ്രമമാണു നടത്തിയിട്ടുള്ളത്. കൂടുതൽ പാർക്കുകളും ഹരിത പ്രദേശങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും നിർമ്മിച്ചത് ദേശാടനപക്ഷികളെ കൂടുതൽ സമയം രാജ്യത്തു തുടരാൻ അനുവദിക്കുന്നു. രാജ്യത്തിന്റെ പാരിസ്ഥിതിക നിയമങ്ങൾ നൽകുന്ന സംരക്ഷണം കാരണം ഓരോ വർഷവും നിരവധി പുതിയ പക്ഷികളെ കണ്ടെത്തുന്നുമുണ്ട്.

ഖത്തറിലെ പക്ഷികളുടെ പട്ടികയിൽ 65 അപൂർവയിനങ്ങളടക്കം 280 അറിയപ്പെടുന്ന പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധതരം പക്ഷികളും മത്സ്യങ്ങളുമുള്ള ഒരു പ്രധാന വന്യജീവി ആവാസ കേന്ദ്രമായി അൽ കരാന ലഗൂൺ മാറിയിട്ടുണ്ട്. ഇത് ദേശത്തേക്കു വരുന്ന ദേശാടന പക്ഷികൾക്ക് ശുദ്ധജലവും ഹരിത ആവാസ വ്യവസ്ഥയും നൽകുന്നു.

അറേബ്യൻ ഒറിക്സ്, അൽ ഷീഹാനിയയിലും രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലുമുള്ള ഗസെല്ലുകൾ തുടങ്ങിയ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച കരുതൽ പ്രദേശങ്ങൾക്കും സംരക്ഷിത പ്രദേശങ്ങൾക്കും പുറമെ രാജ്യത്തിന്റെ പാരിസ്ഥിതിക പദ്ധതിയുടെ മികച്ച ഉദാഹരണമാണ് അൽ കരാന ലഗൂൺ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker