ആരോഗ്യംഖത്തർ

കൊവിഡ് വ്യാപന സമയത്ത് ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് എങ്ങിനെയെന്നു വ്യക്തമാക്കി എച്ച്എംസി

ഹെൽത്ത് സെന്ററുകളിലേക്കു നേരിട്ടുള്ള സന്ദർശനങ്ങൾ കുറയ്ക്കണമെന്നും പകരം അടിയന്തിര സാഹചര്യങ്ങളിൽ വെർച്വൽ, ടെലിമെഡിസിൻ സേവനങ്ങൾ ഉപയോഗിക്കണമെന്നും ആരോഗ്യ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

ഹോട്ട്‌ലൈൻ നമ്പർ 16000ൽ 24 മണിക്കൂറും കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. ഗുരുതരവും ജീവന് ഭീഷണിയുമായ മെഡിക്കൽ അവസ്ഥകളുണ്ടെങ്കിൽ മാത്രം അടിയന്തിര വകുപ്പുകൾ സന്ദർശിച്ച് പൊതുജനങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്ന് എച്ച്എംസി ട്വീറ്റിൽ പറഞ്ഞു.

എച്ച്‌എം‌സിയുടെ അടിയന്തിര പരിചരണ കൺസൾട്ടേഷൻ സേവനം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ 3 വരെ ലഭ്യമാണ്. രോഗികൾ 16000 ഹോട്ട്‌ലൈനിൽ വിളിച്ച് ഓപ്ഷൻ മൂന്ന് തിരഞ്ഞെടുത്താൽ അവരുടെ പ്രശ്നമനുസരിച്ച് ബന്ധപ്പെട്ട വിഭാഗത്തിലേക്കു നിർദ്ദേശിക്കും. വൈദ്യൻ നയിക്കുന്ന അടിയന്തിര പരിചരണ കൺസൾട്ടേഷൻ സേവനം ജീവനെ ബാധിക്കാത്ത അവസ്ഥകൾക്കാണ്.

യൂറോളജി, ഓർത്തോപെഡിക്സ്, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇഎൻ‌ടി, ഡെർമറ്റോളജി, ന്യൂറോളജി, ഡെന്റൽ, ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ജെറിയാട്രിക്സ്, പെയിൻ മാനേജ്മെന്റ് കാർഡിയോളജി, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ ഇത് നിലവിൽ ലഭ്യമാണ്.

പിഎച്ച്സിസിയുടെ കമ്മ്യൂണിറ്റി കോൾ സെന്റർ മുഴുവൻ സമയവും ലഭ്യമാണ്. ആളുകൾക്ക് 16000 വഴി കോൾ സെന്ററുമയി ബന്ധപ്പെട്ട് ഫിസിഷ്യൻമാർ, ദന്തഡോക്ടർമാർ, നേത്രരോഗവിദഗ്ദ്ധർ എന്നിവരുമായി ടെലിഫോൺ അല്ലെങ്കിൽ വീഡിയോ കൺസൾട്ടേഷനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കഴിയും.

കൂടാതെ, പി‌എച്ച്‌സിസിയുടെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾ മുയ്തർ, റാവദത്ത് അൽ ഖൈൽ, അൽ ഗറഫ, അൽ കബാൻ, അൽ ഷഹാനിയ, അൽ ഷമാൽ, ഉമ് സ്ലാൽ, അബു ബേക്കർ അൽ സിദ്ദിഖ് എന്നിവിടങ്ങളിൽ അടിയന്തിര പരിചരണ സേവനങ്ങളും നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker