അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഷോപ്പിംഗിനും സേവന, നിർമാണ മേഖലകളിലും മാസ്ക് നിർബന്ധമാക്കുന്നു

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ജനങ്ങൾ മാസ്ക് ധരിക്കണമെന്നതു ഖത്തർ നിർബന്ധമാക്കുന്നു. ഷോപ്പിംഗിനും സേവന മേഖലയിലും നിർമാണ മേഖലയിലും ഇനി മാസ്ക് നിർബന്ധമാണ്. ഏപ്രിൽ 26 ഞായറാഴ്ച മുതലാണ് ഇക്കാര്യം പ്രാബല്യത്തിൽ വരിക. സൂപ്പർമാർക്കറ്റുകളിൽ മാസ്ക് ധരിക്കാത്തവർക്കു പ്രവേശനമുണ്ടാകില്ല.

കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇതിൽ യാതൊരു വിധ വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ജോലിയുടെ സ്വഭാവമനുസരിച്ച് സ്വകാര്യമേഖലയിലെയും പൊതു മേഖലയിലേയും തൊഴിലാളികൾ മാസ്ക് ധരിച്ചിരിക്കണം. ഇടപാടുകാരടക്കം ഇവിടെയെത്തുന്ന എല്ലാവരും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണമെന്നും അനാവശ്യമായുള്ള ഇടപെടലുകളും സന്ദർശനങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.

നിർമാണ മേഖലയിൽ പണിയെടുക്കുന്നവർക്ക് വേണ്ട സുരക്ഷാ മുൻകരുതലുകൾ ബന്ധപ്പെട്ട ഒഫിഷ്യൽസ് തന്നെ നൽകേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഇക്കാര്യത്തിൽ വരുത്തിയാൽ തടവു ശിക്ഷയോ രണ്ടു ലക്ഷം ഖത്തർ റിയാൽ പിഴയായോ ലഭിക്കാവുന്നതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker