ഖത്തർസാങ്കേതികം

ഡ്രൈവറില്ലാത്ത ഡെലിവറി വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തർ ഒരുങ്ങുന്നു

സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തർ ഒരുങ്ങുന്നു. വർഷാവസാനത്തോടെ ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തിയതിനു ശേഷം വിപുലമാക്കാനാണ് പദ്ധതി. 2022ഓടെ ഇത്തരത്തിൽ നൂറു വാഹനങ്ങൾ ഖത്തറിൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

കോർ എന്ന പേരിലറിയപ്പെടുന്ന ഇത്തരം വാഹനങ്ങളുടെ മോഡല്‍ നെതര്‍ലന്‍ഡിലെ ബ്രെഡ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ് കാമ്പസില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 120 കിലോ ഭാരം വരെ വഹിച്ച് സാധനങ്ങൾ ഡെലിവറി ചെയ്യാൻ ഇവക്കു കഴിയും.

ഭക്ഷ്യ – ഭക്ഷ്യേതര ഉൽപന്നങ്ങളുടെ ഡെലിവറി സുഗമമാക്കാനാണ് ഇത്തരം വാഹനങ്ങൾ ഖത്തർ നിരത്തിലിറക്കുന്നത്. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിന്റെ സഹായത്തോടെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലിഫ്റ്റ് എന്ന കമ്പനിയാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker