ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി സിഡിസി ഡയറക്ടർ

ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം രോഗവ്യാപനം വന്ന വഴി മനസിലാക്കി ആളുകളെ നിരീക്ഷണത്തിനും പരിശോധനകൾക്കും വിധേയമാക്കുന്നതു കൊണ്ടാണെന്ന് കമ്മ്യൂണിക്കബിൾ ഡിസീസ് സെൻററിലെ ഡയറക്ടറായ ഡോ. മുന അൽ മാസ്ലാമനി. രോഗികളുടെ എണ്ണം കുറയുന്നതിനു മുന്നോടിയായി ഇത്തരം അവസ്ഥ വരുമെന്നാണ് അവർ പറയുന്നത്. എന്നാൽ രോഗികളുടെ എണ്ണം എപ്പോൾ കുറയുമെന്നതു പറയാനാവില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

അതേ സമയം ആളുകൾ സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. റമദാൻ മാസത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പ്രയാസമാണെങ്കിലും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങൾ പെരുമാറുന്നതു കൊണ്ടാണ് രാജ്യത്ത് അതീവ ഗുരുതരമായ സ്ഥിതി ഇല്ലാത്തത്. രോഗം നേരത്തെ കണ്ടെത്താൻ മെഡിക്കൽ വിഭാഗത്തിന്റെ നടപടികൾ സഹായിക്കുന്നുണ്ടെന്നും ഡോക്ടർ മുന അഭിപ്രായപ്പെട്ടു.

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ മനസിലാക്കാൻ ആളുകൾക്ക് കഴിയാത്തത് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. അതു കൊണ്ടു തന്നെ ജനങ്ങൾ കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി ഡയറക്ടർ ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker