ലോകപ്രശസ്ത തുർക്കിഷ് ഷെഫ് CZN ബുറാക് ഖത്തറിൽ റെസ്റ്ററൻറ് ആരംഭിക്കുന്നു
ഖത്തറിൽ തന്റെ റെസ്റ്റോറന്റിന്റെ ഒരു ശാഖ ഉടൻ ആരംഭിക്കുമെന്ന് പ്രശസ്ത തുർക്കിഷ് ഷെഫും ഇൻസ്റ്റാഗ്രാമിൽ സെൻസേഷനുമായ ബുറാക് ഓസ്ഡെമിർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. കരാർ ഒപ്പിട്ടതിനു ശേഷം ദി പേൾ-ഖത്തറിലെ റെസ്റ്റോറന്റിന് മുന്നിൽ ഷെഫ് ബുറാക് ഉദ്യോഗസ്ഥരോടൊപ്പം എടുത്ത ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുകയും ചെയ്തു.
21.8 ദശലക്ഷം ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിലുള്ള തുർക്കി ഷെഫും റെസ്റ്റോറേറ്ററുമാണ് CZN ബുറാക്ക് എന്നറിയപ്പെടുന്ന ബുറാക് ഓസ്ഡെമിർ. പുഞ്ചിരിയോടെ മികച്ച രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാങ്കേതികത ജ്ഞാനം സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ ജനപ്രിയ വ്യക്തിയാക്കി മാറ്റി.
നിരവധി നേതാക്കളും സെലിബ്രിറ്റികളും തുർക്കിയിൽ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ട്. ഖത്തർ ബ്രാഞ്ച് തുർക്കിക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ശാഖയായിരിക്കും.
Famous Turkish chef Burak to open restaurant in #Qatarhttps://t.co/fLJsvSbCMD
— The Peninsula Qatar (@PeninsulaQatar) April 14, 2021