കാലാവസ്ഥഖത്തർ

വാരാന്ത്യത്തിലെ കാലാവസ്ഥ മികച്ചതായിരിക്കും, നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിൽ പകൽ സമയത്ത് സൂര്യപ്രകാശം ഉണ്ടായിരിക്കുമെങ്കിലും ഉച്ചതിരിഞ്ഞ് മേഘങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രിയിൽ ചിതറിയ മഴക്കു സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ റിപ്പോർട്ടിൽ പറയുന്നു.

പൊതുവെ വാരാന്ത്യ കാലാവസ്ഥ ചൂടും മൂടൽമഞ്ഞും ചില സ്ഥലങ്ങളിൽ മങ്ങിയതുമായിരിക്കുമെങ്കിലും രാത്രികൾ പൊതുവേ തണുപ്പുള്ളതായിരിക്കും. അടുത്ത രണ്ട് ദിവസങ്ങളിലെ താപനില 33 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ്.

അപകടകരമായ അവസ്ഥയില്ലാത്തതിനാൽ കടൽത്തീരത്ത് പോകുന്നവർ പേടിക്കേണ്ട കാര്യമില്ല. തിരമാലകളുടെ ഉയരം വ്യാഴം, വെള്ളി ദിവസങ്ങളിൽ 4 അടിക്ക് മുകളിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ ശനിയാഴ്ച അത് വടക്കൻ ബീച്ചുകളിൽ 5 അടി വരെ ഉയർന്നേക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker