ആരോഗ്യംഖത്തർവിദ്യാഭ്യാസം

വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് എംഇഎസ് ഇന്ത്യൻ സ്കൂൾ

കെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് 19 ടെസ്റ്റുകൾ നടത്തുമെന്ന് ദോഹയിലെ എം‌ഇ‌എസ് ഇന്ത്യൻ സ്കൂൾ വ്യാഴാഴ്ച അറിയിച്ചു.

“കെ‌ജി ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സ്കൂളിൽ ആരോഗ്യ മന്ത്രാലയം കോവിഡ് 19 ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു.” വ്യാഴാഴ്ച മാതാപിതാക്കൾക്ക് അയച്ച സർക്കുലറിൽ സ്‌കൂൾ വ്യക്തമാക്കി.

14 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഉമിനീർ ഉപയോഗിച്ചുള്ള പരിശോധന നടത്തും. 14 വയസ്സിനു മുകളിലുള്ളവർക്ക് സ്വാബ് ടെസ്റ്റിങ്ങാണ്. പരിശോധനയുടെ തീയതിയും സമയവും പിന്നീട് പ്രഖ്യാപിക്കുമെന്ന് സ്‌കൂൾ അറിയിച്ചു.

ടെസ്റ്റുകൾ നിർബന്ധമല്ല, മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒരു വിദ്യാർത്ഥിക്കും പരിശോധന നടത്തില്ല. പരിശോധന നടത്താനുള്ള സമ്മതപത്രങ്ങൾ ഡിസംബർ 13ന് മുമ്പ് അതത് ക്ലാസ് അധ്യാപകർക്ക് പിഡിഎഫ് ഫോർമാറ്റിൽ തിരിച്ചയക്കണമെന്നും സ്‌കൂൾ അറിയിച്ചു.

Source: Qatar Tribune

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker