ആരോഗ്യംഖത്തർ

ഖത്തറിൽ ഇന്ന് 929 കൊവിഡ് രോഗികൾ, രോഗവിമുക്തരായവരുടെ എണ്ണം എൺപത്തിമൂന്ന്

ഖത്തറിൽ ഇന്ന് പുതിയതായി 929 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. അതേ സമയം ഇന്ന് 83 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1012 ആയി.

2584 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു നടത്തിയത്. ഇതോടെ 82289 പേർക്കാണ് ആകെ പരിശോധന നടത്തിയിരിക്കുന്നത്.  1012 പേർക്ക് രോഗം ഭേദമായതോടെ നിലവിൽ 9265 പേരാണ് രാജ്യത്തു ചികിത്സയിലുള്ളത്. ഇതു വരെ പത്തു മരണമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം രാജ്യത്ത് തീവ്രമായി നില നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രോഗികളുടെ എണ്ണം കൂടാൻ ഇതു കാരണമായെന്നും ആരോഗ്യ മന്ത്രാലയം വീണ്ടും അറിയിച്ചു. ഇക്കാര്യത്തിൽ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വൈറസ് ബാധ കുറയുന്നതിനു മുൻപ് ഇത്തരം സാഹചര്യം ഉണ്ടാകുമെന്നും മിനിസ്ട്രി വ്യക്തമാക്കി.

പരിശോധന നടത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതും രോഗികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. രോഗവ്യാപനം പടരുന്നതിന്റെ രീതി കൃത്യമായി മനസിലാക്കി അതിനെ പിന്തുടരുന്നതു കൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്. ആളുകൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മിനിസ്ട്രി ഒരിക്കൽ കൂടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker