അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പു ലഭിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി എച്ച്എംസി

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പുകൾക്കു വേണ്ടി അപേക്ഷിക്കുന്ന രോഗികൾക്ക് അത് എളുപ്പത്തിൽ നൽകുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ചു. ഈ സേവനം വഴി വ്യക്തികൾക്ക് സ്വന്തം മെഡിക്കൽ റിപ്പോർട്ടിനോ മറ്റൊരാളുടേതിനോ വേണ്ടി ആശുപത്രി സന്ദർശിക്കാതെ തന്നെ അപേക്ഷിക്കുകയും ഓൺലൈനായി ഫീസ് അടയ്ക്കുകയും ചെയ്യാം.

”ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് മെച്ചപ്പെട്ട ഉപഭോക്തൃ സേവനം എത്തിക്കാൻ എച്ച്എംസി പ്രതിജ്ഞാബദ്ധമാണ്. സാധ്യമാകുന്നിടത്തെല്ലാം, രോഗികൾക്കും ജനങ്ങൾക്കും ഞങ്ങളുമായി സുരക്ഷിതമായും കാര്യക്ഷമമായും ഇടപഴകുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ അലി അൽ ഖതർ പറഞ്ഞു.

മെഡിക്കൽ റിപ്പോർട്ടുകൾക്കായി പ്രതിവർഷം 80,000 മുതൽ 90,000 വരെ ആളുകളാണ് എച്ച്എംസിയിലെത്തുന്നത്. ഇതിൽ 60,000 എണ്ണവും കൈകാര്യം ചെയ്യുന്നത് ഹമദ് ജനറൽ ആശുപത്രി മാത്രമാണ്. ഖത്തർ നാഷണൽ ബാങ്കുമായി ക്രമീകരിച്ചിരിക്കുന്ന സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ബാധകമായ ഫീസ് അടച്ചതിനു ശേഷം രോഗികൾക്ക് അവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ചെറിയ നിരക്കിൽ അവരുടെ വീടുകളിൽ ഖത്തർ പോസ്റ്റ് വഴി എത്തിക്കാനാവും.

നിലവിൽ ഈ സേവനം ഹമദ് ജനറൽ ആശുപത്രിയിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ ഉടൻ തന്നെ മറ്റ് എച്ച്എം‌സി സൗകര്യങ്ങളിലുടനീളം ഇതു നടപ്പാക്കും. കൊറോണ വൈറസ് അണുബാധ കാരണം ആശുപത്രികളിലേക്കുള്ള സന്ദർശനം പരിമിതപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണിത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker