ഖത്തർബിസിനസ്

വാഹനങ്ങൾ നിർത്തിയിട്ട് ഭക്ഷണം ഓർഡർ ചെയ്തു കഴിക്കാവുന്ന ഫുഡ് സ്ട്രീറ്റ് കത്താരയിൽ ആരംഭിച്ചു

വാഹനങ്ങൾ നിർത്തിയിട്ട് ഭക്ഷണം ഓർഡർ ചെയ്തു കഴിക്കാവുന്ന തരത്തിലുള്ള ഫുഡ് സ്ട്രീറ്റ് കത്താരയിൽ ആരംഭിച്ചു. ഗുണനിലവാരമുള്ള ഭക്ഷണ സാധനങ്ങൾ ഓഫർ ചെയ്യുന്ന ഈ സംരംഭം കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ (കതാര) ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി “ടേസ്റ്റി സ്ട്രീറ്റ്” എന്ന പേരിലാണു തുറന്നിരിക്കുന്നത്.

അൽ ജസീറ മീഡിയ കഫേയുടെ എതിർവശത്ത് മുറ്റത്ത് സ്ഥിതിചെയ്യുന്ന ടേസ്റ്റി സ്ട്രീറ്റ് 6,300 മീറ്റർ വിസ്തൃതിയുള്ളതാണ്. നൂറുകണക്കിന് കാറുകൾക്ക് പാർക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും മതിയായ ഇടം ഇവിടെയുണ്ട്. ഈ സവിശേഷത കൊവിഡ് പകർച്ച വ്യാധികൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ സഹായിക്കുന്നതാണ്.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഓർഡറുകൾ കാറുകളിൽ എത്തിക്കുമെന്ന് കതാര വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മുപ്പത്തിയേഴോളം റെസ്റ്റോറന്റുകളും കഫേകളും ടേസ്റ്റി സ്ട്രീറ്റിൽ ഉൾക്കൊള്ളുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker