കായികം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ഡീഗോ മറഡോണ അന്തരിച്ചു. അറുപതു വയസായ അർജൻറീന നായകൻ ഹൃദയാഘാതം മൂലമാണു മരണമടഞ്ഞതെന്നാണ് അർജൻറീനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന താരം അടുത്തിടെ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനു ശേഷം മകളുടെ വീട്ടിൽ വിശ്രമജീവിതം നയിച്ചു കൊണ്ടിരിക്കെയാണ് അർജന്റീനിയൻ മുൻ നായകനെ അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്.

കളിക്കളത്തിൽ നായകനായും കളത്തിനു പുറത്തു പലപ്പോഴും വിവാദ നായകനായും വിപ്ലവകാരിയുമായും നിറഞ്ഞു നിന്ന താരം അർജന്റീനക്കൊപ്പം 1986 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. അതിനടുത്ത ലോകകപ്പിലും അർജന്റീനയെ ഫൈനൽ വരെയെത്തിച്ച താരം പിന്നീട് ദേശീയ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker