കായികംഖത്തർ

ലോകത്തിനു മുന്നിൽ ഖത്തറിന്റെ അഭിമാനമുയർത്തിയ അത്ലറ്റായ അബ്ദലെല ഹാരൂൺ ഹസ്സൻ അപകടത്തിൽ അന്തരിച്ചു

ഖത്തറി ട്രാക്ക് ആൻഡ് ഫീൽഡ് സ്പ്രിന്റർ അബ്ദലെല ഹാരൂൺ ഹസ്സൻ അന്തരിച്ചുവെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. ഖത്തറിൽ ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് 24 കാരനായ ഹാരൂൺ മരിച്ചത്.

400 മീറ്ററിൽ സ്‌പെഷലിസ്റ്റയ ഹാരൂൺ 2015 മുതൽ നിരവധി മെഡലുകൾ രാജ്യത്തിനു വേണ്ടി നേടിയിട്ടുണ്ട്. 2015ലെ ഏഷ്യൻ ചാമ്പ്യനായി കിരീടമണിഞ്ഞ അദ്ദേഹം 400 മീറ്ററിലും 500 മീറ്ററിലും ഏഷ്യൻ ഇൻഡോർ റെക്കോർഡ് സ്വന്തമാക്കി.

400 മീറ്റർ ലോക വെങ്കല മെഡൽ ജേതാവും ഡയമണ്ട് ലീഗ് ലണ്ടൻ 2018 ജേതാവുമായിരുന്നു. 2017 ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker