കായികംഖത്തർ

ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയിൽ ദോഹയിൽ വച്ചു നടക്കും

ഡിസംബറിൽ നടത്താൻ ആസൂത്രണം ചെയ്തിരുന്ന ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 11 വരെ ദോഹയിൽ വച്ചു നടക്കുമെന്ന് സംഘാടകരായ ഫിഫ അറിയിച്ചു. ടൂർണമെന്റിൽ ലോകമെമ്പാടുമുള്ള ആറ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്മാരാണ് പരസ്പരം പോരാടുക.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കാണ് ഇത്തവണത്തെ ക്ലബ് ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയത്. കഴിഞ്ഞ തവണ ഫൈനലിൽ ബ്രസീൽ ക്ലബ്ബായ ഫ്ലമെംഗോയെ തോൽപിച്ച് ലിവർപൂളാണ് കിരീടം നേടിയത്.

“ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2020 ഡിസംബറിൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കൊവിഡ് മൂലം പല മേഖലകളിലെയും ടൂർണമെന്റ് അവസാനിക്കാൻ വൈകിപ്പോയി. ഇതിൽ അവസാനത്തേത് 2021 ജനുവരി അവസാനത്തോടെയാണു സമാപിക്കുക. തൽഫലമായി 2020ലെ ഫിഫ ക്ലബ് ലോകകപ്പ് 2021 ഫെബ്രുവരി 1 മുതൽ 11 വരെ ഖത്തറിൽ നടക്കും.” ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി.

24 ടീമുകളുമായി വിപുലീകരിച്ച ക്ലബ് ലോകകപ്പ് 2021 ജൂൺ അല്ലെങ്കിൽ ജൂലൈയിൽ ചൈനയിൽ നടക്കാനിരുന്നുവെങ്കിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട് യൂറോ 2020, കോപ്പ അമേരിക്ക എന്നീ ടൂർണമെൻറുകൾ എന്നിവ ഒരു വർഷം വൈകി നടക്കുന്നത് ഈ പദ്ധതി നീട്ടിവെക്കാൻ കാരണമായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker