കാലാവസ്ഥഖത്തർ

ഖത്തറിലെ കാലാവസ്ഥയിൽ വെള്ളിയാഴ്ച മുതൽ മാറ്റം വന്നേക്കാമെന്ന് ക്യുഎംഡി

നേരിയതും മിതമായതുമായ വേഗതയിൽ വീശുന്നതെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്യുഎംഡി തങ്ങളുടെ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നതു പ്രകാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞായറാഴ്ച വരെ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായ വേഗതയിൽ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 14 നോട്ടിക്കൽ മൈൽ മുതൽ 30 നോട്ടിക്കൽ മൈൽ വരെ ആയിരിക്കും. പകൽസമയത്ത് കാലാവസ്ഥ ശാന്തമായിരിക്കുമെങ്കിലും പൊടിപടലങ്ങൾക്കു സാധ്യതയുണ്ട്.

വെള്ളിയാഴ്ച രാത്രി മുതൽ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ കുറഞ്ഞ താപനില 10-18 ഡിഗ്രി സെൽഷ്യസ് വരെയാകും. വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ഇത് ചിലപ്പോൾ 21-26 ഡിഗ്രി സെൽഷ്യസ് വരെയാകാം.

ഈ കാലാവസ്ഥയിൽ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ ക്യുഎംഡി എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker