അന്തർദേശീയംഅപ്‌ഡേറ്റ്സ്ഖത്തർ

ഇന്ത്യയിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീനിലെ മാറ്റം, വിശദവിവരങ്ങൾ അറിയാം

ഖത്തറിൽ കൊവിഡ് പ്രൊട്ടോക്കോളിൽ വരുത്തിയ ഭേദഗതികളെ തുടർന്ന് ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഈ രാജ്യങ്ങൾ വഴി വരുന്നവർക്കും ക്വാന്റീനിൽ വന്ന മാറ്റത്തെക്കുറിച്ച് വിശദമാക്കി ഡിസ്കവർ ഖത്തർ. ഇനി ബുക്കിംഗ് ചെയ്യുന്നവർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഡിസ്കവർ ഖത്തർ വെബ്സൈറ്റിൽ വ്യക്തമാക്കി.

ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പ്രത്യേകം ഹോട്ടലുകളുണ്ടെന്നും ഈ ഹോട്ടലുകൾ കണ്ടെത്താനുള്ള പേജുകൾക്കായി നിർദ്ദേശങ്ങൾ കൃത്യമായി വായിക്കണമെന്നും ഡിസ്കവർ ഖത്തർ അറിയിച്ചു.

ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്ത, ഏപ്രിൽ 29നു മുൻപു വരുന്നവർ:

– ഏപ്രിൽ 29നു മുൻപു വരുന്നവർക്ക് ക്വാറൻറീൻ ഹോട്ടലിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ദോഹയിലെത്തുമ്പോൾ അക്കാര്യം അറിയിക്കും.
– 29നു മുൻപെത്തുന്നവർക്ക് അധിക ദിവസത്തേക്കുള്ള ഹോട്ടൽ ക്വാറന്റീന് കൂടുതൽ പണം നൽകേണ്ടതില്ല. നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ കൂടുതൽ ചിലവുള്ളതും പുതിയതായി അനുവദിച്ചത് ചിലവു കുറഞ്ഞതുമാണെങ്കിൽ റീഫണ്ടിന് അർഹതയുണ്ട്.

ഏപ്രിൽ 29നോ അതിനു ശേഷമോ വരുന്നവർ:

– ഈ ആറു രാജ്യങ്ങൾക്കു വേണ്ടി ഏർപ്പെടുത്തിയതല്ലാതെ മറ്റേതെങ്കിലും ഹോട്ടലുകൾ ബുക്ക് ചെയ്ത് നിങ്ങൾ ഏപ്രിൽ 29നോ അതിനു ശേഷമോ ആണു ദോഹയിൽ എത്താൻ തീരുമാനിച്ചിരിക്കുന്നതെങ്കിൽ ആ ബുക്കിംഗ് ക്യാൻസലാവുകയും ഇമെയിലിൽ അയച്ച നിർദ്ദേശങ്ങൾ അനുസരിച്ച് റീബുക്കിംഗ് വേണ്ടി വരികയും ചെയ്യും.
– പുതിയ ബുക്കിംഗിന്റെ മുഴുവൻ പണവും നൽകണം. മുൻപു ബുക്ക് ചെയ്തതിന്റെ തുക 15 ദിവസത്തിനുള്ളിൽ തിരിച്ചു നൽകും.

ഏപ്രിൽ 26, 9 മണിക്കു (ദോഹ ടൈം) ശേഷം നടത്തിയ ബുക്കിംഗുകൾ:

– നിങ്ങൾ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നോ ആ രാജ്യങ്ങൾ വഴിയോ അല്ല വരുന്നതെങ്കിൽ ഈ ആറു രാജ്യങ്ങൾക്കുള്ള ഹോട്ടലുകൾ ക്വാറന്റീനായി ബുക്ക് ചെയ്യരുത്. അങ്ങിനെ ചെയ്താൽ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല, റീഫണ്ടും നൽകില്ല.
– ഈ ആറു രാജ്യങ്ങളിൽ നിന്നോ, രാജ്യങ്ങൾ വഴിയോ അല്ല വരുന്നതെങ്കിൽ ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ ബുക്കിംഗ് കലണ്ടർ നോക്കി ക്വാറൻറീൻ ഹോട്ടൽ തിരഞ്ഞെടുക്കണം.

ഈ ആറു രാജ്യങ്ങളിൽ നിന്നും വരുന്നവർ ഏപ്രിൽ 27, വൈകുന്നേരം 7 മണിക്കു (ദോഹ സമയം) ശേഷം ഈ ആറു രാജ്യങ്ങൾക്കു വേണ്ടി ഏർപ്പാടാക്കിയ ഹോട്ടലുകളിലല്ല ക്വാറൻറീൻ ബുക്ക് ചെയ്തതെങ്കിൽ ബുക്കിംഗ് ക്യാൻസലായി മുഴുവൻ തുകയും നഷ്ടമാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker