ഖത്തർ

വാഹന അപകടത്തിൽ പെടുന്ന 95 % ആളുകളുടെയും ജീവൻ രക്ഷിച്ച് ഖത്തർ.

ലോകോത്തര മെഡിക്കൽ സേവനങ്ങളും റോഡ് അപകട സ്ഥലങ്ങളിൽ അതിവേഗം ആംബുലൻസ് എത്തുന്നതും ഖത്തറിലെ റോഡപകടത്തിൽപ്പെട്ടവരുടെ മരണനിരക്ക് ഗണ്യമായി കുറച്ചതായി റിപ്പോർട്ടുകൾ.

റോഡപകടത്തിൽപ്പെട്ട്‌ ആശുപത്രിയിൽ എത്തുന്ന 95 ശതമാനം രോഗികളും തങ്ങൾക്ക് ലഭ്യമാകുന്ന സേവനനങ്ങൾ മൂലം മരണത്തിൽ നിന്ന് രക്ഷപ്പെടുന്നു. ‘Life is not a car part’ എന്ന മുദ്രാവാക്യമുയർത്തി റോഡ് ട്രാഫിക് ഇരകൾക്കുള്ള ലോക അനുസ്മരണ ദിനം (WDR) ആഭ്യന്തര മന്ത്രാലയം ഇന്നലെ നടത്തി.

92 ശതമാനം ട്രാഫിക് അപകടങ്ങളിലും ഏഴോ അതിൽ കുറവോ മിനിറ്റിനുള്ളിൽ ദോഹക്കകത്തും എട്ട് മിനിറ്റിനുള്ളിൽ ദോഹയ്ക്ക് പുറത്തും ആംബു ലൻസ് സേവനം ലഭ്യമാകുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ലോകത്ത് പ്രതിവർഷം 1.4 ദശലക്ഷത്തിലധികം ട്രാഫിക് മരണങ്ങളും റോഡപകടങ്ങൾ മൂലം 50 ദശലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുന്നു. ഇത്തരം വലിയ സംഖ്യകൾ യുദ്ധങ്ങളിൽ പോലും നമുക്ക് നഷ്ടമാകില്ല, കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ മരണനിരക്ക് കുറയ്ക്കാനും ട്രാഫിക് അപകടങ്ങൾ മൂലമുണ്ടായ പരിക്കുകളുടെ എണ്ണം കുറയ്ക്കാനും കഠിനമായി പരിശ്രമിച്ചുവെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് ജനറൽ ട്രാഫിക് ഡയറക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സാദ് അൽ ഖാർജി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നേഷണൽ ട്രാഫിക് സേഫ്റ്റി കമ്മിറ്റി, നേഷണൽ ട്രാഫിക് സേഫ്റ്റി ഓഫീസ് എന്നിവ തുറന്നതിനാൽ റോഡ് സുരക്ഷയിൽ മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയെന്നും ജീവിതം കാർ പാർട്സിനെ പോലെ മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ ഈ വർഷം സൂചിപ്പിച്ച തായും അൽ ഖാർജി പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ സ്റ്റഡീസ് ആൻഡ് ട്രാഫിക് ഇൻഫർമേഷൻ വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുൾ റഹ്മാൻ മുഹമ്മദ് അലവി കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും അപകടങ്ങളെ താരതമ്യം ചെയ്യുകയും ചെയ്തു, 2017 നെ അപേക്ഷിച്ച് 2018 ൽ ഗുരുതരമായ പരിക്കുകൾ 7.9 ശതമാനം കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker