അന്തർദേശീയംഇന്ത്യഖത്തർ

പ്രവാസികളുടെ പ്രതിസന്ധിക്കു പരിഹാരമാകുന്നു, യാത്രാവിലക്കു നീക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചു

ഇന്ത്യയിൽ കോവിഡ്​ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള യാത്രാവിലക്ക്​ പിൻവലിച്ച് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിവിധ​ രാജ്യങ്ങളുമായി ആശയവിനിമയത്തിന്​ തുടക്കം കുറിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സുരക്ഷാ മുൻകരുതൽ സ്വീകരിച്ച് വിദേശത്തേക്കു പോകേണ്ടവരുടെയും ഇന്ത്യയിലേക്കു തിരിച്ചു വരേണ്ടവരുടെയും യാത്രാ തടസങ്ങൾ നീക്കാനും മികച്ച സൗകര്യം ഒരുക്കാനുമാണ്​ കേന്ദ്രനീക്കം.

രണ്ടാം കോവിഡ്​ തരംഗം രൂക്ഷമായി ബാധിച്ചതിനെ തുടർന്ന്​ ഇന്ത്യക്ക്​ പല രാജ്യങ്ങളും ഏപ്രിൽ മുതൽ യാത്രാ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. ഇത് അനിശ്​ചിതമായി തുടരുന്ന സാഹചര്യത്തിലാണ്​ ഗൾഫ്​ ഉൾപ്പെടെ ഇരുപതിലേറെ രാജ്യങ്ങളുമായി എയർ ബബി​ൾ സംവിധാനം പുനഃസ്​ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.

കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് യാത്രവിലക്കു നീക്കാൻ ഇന്ത്യ നീക്കങ്ങൾ നടത്താൻ ആരംഭിച്ചത്. വാക്​സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക്​ യാത്രാനുമതി നൽകാനുളള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കവും ഇന്ത്യക്ക്​ പ്രേരണയാണ്​.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker