ഇന്ത്യഖത്തർ

ഇന്ത്യക്കു സഹായഹസ്തം നീട്ടി ഉറീദു, സംഭാവന കൈമാറി

കൊവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനായി ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഉറീദു സംഭാവന കൈമാറി.

കൊവിഡ് വ്യാപനവും മരണങ്ങളും ഇന്ത്യയിൽ വർദ്ധിച്ച സാഹചര്യത്തിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് ഉറീദു  സാമ്പത്തിക സംഭാവന നൽകിയതും ദുരിതമനുഭവിക്കുന്ന സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത തെളിയിച്ചതും.

ഉറീദുവിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഷെയ്ഖ് നാസർ ബിൻ ഹമദ് ബിൻ നാസർ അൽ താനി 2021 മെയ് 27ന് ഉറീദു ടവേഴ്‌സിൽ വച്ച് ദോഹയിലെ ഇന്ത്യൻ എംബസിയുടെ പ്രതിനിധിക്ക് സംഭാവന കൈമാറി. ഖത്തറിന് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളതെന്നും പ്രതിസന്ധി ഘട്ടത്തിൽ തുടർന്നും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker