ഖത്തർവിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി മന്ത്രാലയം

വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെ സുരക്ഷയും വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്, വാക്സിൻ എടുക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എല്ലാ ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു.

ഇഹ്തിറാസ് സ്റ്റാറ്റസിൽ ഗോൾഡൻ ഫ്രെയിം കാണിച്ചാലോ, അല്ലെങ്കിൽ കൊറോണ വാക്സിനേഷൻ കാർഡ് കാണിച്ചാലോ, അതുമല്ലെങ്കിൽ ജീവനക്കാരൻ പ്രതിവാര കോവിഡ് പരിശോധന നടത്തിയെന്നതിന് തെളിവ് കൊണ്ടുവന്നതിനോ ശേഷം മാത്രമേ ജീവനക്കാരെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

പുതിയ നടപടിക്രമങ്ങൾ മാർച്ച് 21 മുതൽ ആരംഭിക്കും. വാക്സിൻ എടുക്കാൻ അവസരമുണ്ടായിരുന്നിട്ടും അസ്വീകാര്യമായ കാരണങ്ങളാൽ അത് എടുക്കാത്ത എല്ലാ ജീവനക്കാർക്കും അണുബാധ സ്ഥിരീകരിക്കുകയോ സ്ഥിരീകരിച്ച അണുബാധയുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ, ക്വാറന്റീൻ കാലാവധി ശമ്പളമില്ലാതെ കണക്കാക്കപ്പെടും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker