ആരോഗ്യംഖത്തർ

ഏഴു കൊവിഡ് ആശുപത്രിയിലും സന്ദർശകരെ അനുവദിക്കില്ല, മറ്റു ആശുപത്രികളിലെ സന്ദർശക നയം അറിയാം

കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) നൽകുന്ന സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.

കൊവിഡിൽ നിന്ന് രോഗികളെയും സന്ദർശകരെയും ആരോഗ്യ പരിപാലന ജീവനക്കാരെയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ആശുപത്രികൾക്കും സന്ദർശക നയങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് എച്ച്എംസി സ്ഥിരീകരിച്ചു.

നിലവിലെ സന്ദർശക നയം ഇപ്രകാരമാണ്:

* അൽ വക്ര ഹോസ്പിറ്റൽ, ഹസം മെബൈറീക്ക് ജനറൽ ആശുപത്രി, കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ, ക്യൂബൻ ഹോസ്പിറ്റൽ, റാസ് ലഫാൻ ഹോസ്പിറ്റൽ, മെസീയിദ് ഹോസ്പിറ്റൽ, സർജിക്കൽ സ്പെഷ്യാലിറ്റി സെന്റർ തുടങ്ങി ഏഴ് കോവിഡ് ആശുപത്രികളിലും സന്ദർശകരെ അനുവദിക്കുന്നില്ല.

എല്ലാ നോൺ-കോവിഡ് ഹോസ്പിറ്റലുകളിലെയും സന്ദർശകനയം ഇപ്രകാരമാണ്:

* പൊതു സന്ദർശന സമയം എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയാണ്.

* സന്ദർശകർ ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് കാണിക്കുകയും മാസ്ക് ധരിക്കുകയും താപനില പരിശോധിക്കുകയും വേണം.

* പൊതു സന്ദർശന സമയങ്ങളിൽ പരമാവധി 3 സന്ദർശകരെ മാത്രമേ അനുവദിക്കൂ. ഒരു സമയം ഒരു സന്ദർശകൻ മാത്രം. ഒരാൾക്ക് പരമാവധി 15 മിനുട്ട് ലഭിക്കും. എസ്കോർട്ട് അനുവദനീയമല്ല.

* ഭക്ഷണം, പൂക്കൾ, പാനീയങ്ങൾ, ചോക്ലേറ്റുകൾ എന്നിവ കൊണ്ടുവരാൻ അനുവാദമില്ല.

* 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സന്ദർശനം അനുവദിക്കില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker