അപ്ഡേറ്റ്സ്ഖത്തർ
ഗവൺമെന്റ് സർവീസ് കോംപ്ലക്സുകളിൽ വൈകുന്നേരം സേവനങ്ങൾ നൽകില്ലെന്ന് തൊഴിൽ മന്ത്രാലയം
അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ഗവൺമെന്റ് സർവീസ് കോംപ്ലക്സുകളിൽ വൈകുന്നേരം സേവനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു.
ഈ തീരുമാനം ഞായറാഴ്ച മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാബല്യത്തിൽ വരുമെന്ന് ട്വിറ്ററിലെ പോസ്റ്റിൽ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ കൊറോണ വൈറസ് കേസുകൾ പടരുന്നത് പരിമിതപ്പെടുത്തുന്നതിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഖത്തർ മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
Labour Ministry stops services during evening to limit Covid-19 spread in Qatar#Qatar #Doha https://t.co/kJM6JYb2Zj
— The Peninsula Qatar (@PeninsulaQatar) April 9, 2021