അപ്‌ഡേറ്റ്സ്ഖത്തർ

എയർപോർട്ടിലേക്കുള്ള റോഡുകളിൽ ഗതാഗതമാറ്റം പ്രഖ്യാപിച്ച് അഷ്ഗൽ

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് നജ്മയ്ക്കും എയർപോർട്ട് ഇന്റർ സെക്ഷനുമിടയിലുള്ള ഇ-റിംഗ് റോഡ് പാതകൾ 2021 ജനുവരി 10 ഞായറാഴ്ച മുതൽ 2021 ജനുവരി 28 വ്യാഴം വരെ മൂന്ന് പാതകളിൽ നിന്ന് രണ്ട് പാതകളായി കുറയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു.

അൽ തുമാമയിൽ ഉപരിതല, ഭൂഗർഭജല ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനാണ് താൽക്കാലിക മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രാഫിക് മാറ്റത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ അറിയിക്കുന്നതിന് പൊതുമരാമത്ത് അതോറിറ്റി ദിശാസൂചനകൾ സ്ഥാപിക്കും. എല്ലാ യാത്രക്കാരും വേഗത പരിധി പാലിക്കണമെന്നും സുരക്ഷക്കായി റോഡ് അടയാളങ്ങൾ പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker