അപ്‌ഡേറ്റ്സ്ഖത്തർ

ലുസൈൽ ട്രാമിന്റെ സാങ്കേതിക പരീക്ഷണങ്ങൾ ലുസൈൽ സിറ്റിയിൽ ആരംഭിച്ചു

ഖത്തർ റെയിൽ ലുസൈൽ ട്രാമിന്റെ സാങ്കേതിക പരീക്ഷണങ്ങൾ ലുസൈൽ സിറ്റിയിൽ ആരംഭിച്ചു. റെയിൽ, ട്രാം കമ്പനി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. പരിശോധന ആരംഭിച്ചതിനാൽ ഡ്രൈവർമാരോടും കാൽനടയാത്രക്കാരോടും സുരക്ഷ ഉറപ്പാക്കാൻ റോഡിലെ ട്രാഫിക് സിഗ്നലുകൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ആരംഭിച്ചുകഴിഞ്ഞാൽ ലുസൈൽ സിറ്റിയിലെ പ്രധാന ഗതാഗതകേന്ദ്രമായി ലുസൈൽ ട്രാം മാറുമെന്നാണു പ്രതീക്ഷിക്കുന്നു. 35.4 കിലോമീറ്റർ നീളമുള്ള ലുസൈൽ ട്രാം ശൃംഖല ദോഹ മെട്രോയുടെ രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകളായ ലുസൈൽ, ലെഗ്റ്റൈഫിയ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു.

നെറ്റവർക്കിൽ നാല് ലൈനുകളും ഭൂഗർഭത്തിലുള്ളതുൾപ്പെടെ 28 സ്റ്റേഷനുകളും ഉൾപ്പെടുന്നു. സിംഗിൾ യൂണിറ്റിൽ അഞ്ച് കാറുകൾ ഉൾക്കൊള്ളുന്നതാണ് ലുസൈൽ ട്രാംവേ. 33 മീറ്റർ നീളമുള്ള ഓരോ കാറിലും 207 യാത്രക്കാരെ കയറ്റാം. ഓരോ ട്രാംവേയിലും കോമൺ, ഫാമിലി എന്നിങ്ങനെ രണ്ടു ക്ലാസ് ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker