അപ്ഡേറ്റ്സ്ഖത്തർ
വാദി അൽ ജംഗ്ഷൻ താൽകാലികമായി അടച്ചുവെന്ന് അഷ്ഗൽ
അൽ ബിദായിലെ വാദി അൽ ജംഗ്ഷൻ താൽക്കാലികമായി അടച്ചുവെന്ന് അഷ്ഗൽ അറിയിച്ചു. ഏപ്രിൽ 24ന് പുലർച്ചെ ഒരു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ അറ്റകുറ്റ പണികൾക്കു വേണ്ടിയാണ് വാദി അൽ ജംഗ്ഷൻ അടച്ചതെന്ന് പൊതുമരാമത്തു വകുപ്പ് വ്യക്തമാക്കി.
വാദി അൽ ജംഗ്ഷൻ അടച്ചതോടെ അതു വഴി പോകേണ്ട വാഹനങ്ങൾക്ക് മാപ്പിൽ കാണിച്ചിരിക്കുന്നതു പോലെ മജ്ലിസ് അൽ താവോൻ സ്ട്രീറ്റിലൂടെയോ മൊഹമ്മദ് ബിൻ താനി സ്ട്രീറ്റിലൂടെയോ പോയി ലക്ഷ്യസ്ഥാനത്തെത്താം. റോഡിലെ നിർദ്ദേശങ്ങളും ബോർഡുകളും സുരക്ഷക്കു വേണ്ടി കൃത്യമായി ഉപയോഗിക്കണമെന്ന് വാഹനമോടിക്കുന്നവരോട് അഷ്ഗൽ നിർദ്ദേശിച്ചു.