അന്തർദേശീയംഖത്തർ

അബൂ സംറ അതിർത്തി വഴി ഈദ് അവധിക്ക് ഖത്തറിലെത്തിയത് പതിനേഴായിരത്തോളം ആളുകൾ

ഈദ് അവധിക്ക് അബൂ സംറ ബോര്‍ഡര്‍ വഴി ആറായിരത്തിലധികം വാഹനങ്ങളും പതിനേഴായിരത്തോളം ആളുകളും ദോഹയിലെത്തിയതായി അബൂസംറ ബോര്‍ഡറിലെ പാസഞ്ചേര്‍സ് കസ്റ്റംസ് സെക്ഷന്‍ ആക്ടിംഗ് മേധാവി അബ്ദുല്ല അല്‍ ജാബര്‍ ഖത്തര്‍ റേഡിയോയുമായി നടന്ന പരിപാടിയിൽ വ്യക്തമാക്കി.

ഉപരോധത്തെ തുടര്‍ന്ന് മൂന്നര വര്‍ഷം അടഞ്ഞു കിടന്നിരുന്ന അബൂ സംറ ബോർഡർ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരിയിലാണ് യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനുമായി തുറന്നത്.

വാക്‌സിന്‍ പൂര്‍ത്തിയാക്കിയ ജിസിസി. രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ക്വാറന്റൈന്‍ ഇളവുണ്ടെങ്കിലും വാക്‌സിൻ സ്വീകരിക്കാത്തവർ ഡിസ്‌കവര്‍ ഖത്തര്‍ വഴി 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ചെയ്യണം. ഇതിനു പുറമേ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തില്‍ നിന്നും യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അതേ സമയം അതിർത്തി വഴി ചരക്കുമായി വരുന്ന വിദേശ ട്രക്കുകളേയും ഡ്രൈവര്‍മാരേയും നിലവില്‍ ഖത്തറിലേക്കു പ്രവേശിപ്പിക്കുന്നില്ലെന്നും അവര്‍ സാധനങ്ങള്‍ ബോര്‍ഡറില്‍ ഇറക്കി തിരിച്ചു പോകണമെന്നും അദ്ദേഹം അറിയിച്ചു.

Source: Peninsula

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker