ഖത്തർസാങ്കേതികം

ഖത്തറിൽ നിർമിച്ച ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം നടന്നു

ഖത്തറിൽ നിർമിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം ഗാസ്സിൻ കമ്പനി ഇന്നലെ റാസ് ബുഫോണ്ടാസ് ഫ്രീ സോണിൽ നടത്തി. റാസ് ബുഫോണ്ടാസ് ഫ്രീ സോണിലെ ഗാസ്സിനിന്റെ ഫാക്ടറിക്ക് മുന്നിലാണ് ഇലക്ട്രോണിക് വാഹനങ്ങളുടെ പരിശോധന നടന്നത്.

മിനിസ്റ്റർ ഓഫ് സ്റ്റേറ്റും ക്യുഎഫ്സെഡ്എ ചെയർമാനുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, ഖത്തറിലെ ഫ്രാൻസ് അംബാസഡർ ഫ്രാങ്ക് ഗെല്ലറ്റ്, സിഇഒ ഓഫ് ഖത്തർ പോർട്സ് മാനേജ്മെന്റ് കമ്പനി (മ്വാനി ഖത്തർ) ക്യാപ്റ്റൻ അബ്ദുല്ല മുഹമ്മദ് അൽ ഖാൻജി, അൽ ആട്ടിയ മോട്ടോഴ്‌സ് ആൻഡ് ട്രേഡിംഗ് കമ്പനി ചെയർമാൻ അബ്ദുൽ അസീസ് അൽ അത്തിയ, ഗാസ്സിൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ക്രിസ്റ്റോഫ് ഗാസ്സിൻ, ക്യു ടെർമിനലുകളുടെ സിഇഒ നെവിൽ ബിസെറ്റ് എന്നിവർ പങ്കെടുത്തു.

സമ്പൂർണ്ണ ഇലക്ട്രിക് വാഹനങ്ങൾ ഹമദ് തുറമുഖത്തിന്റെ കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ഖത്തറിന്റെ പൊതുഗതാഗത മേഖലയിൽ ഇ-വാഹനങ്ങൾ വർദ്ധിപ്പിക്കാനുള്ള ഖത്തറിന്റെ ദേശീയ സ്ട്രാറ്റജിയെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്.

ചൂടുള്ള കാലാവസ്ഥയിൽ പ്രവർത്തിക്കാൻ പ്രാപ്തമായ ഈ വാഹനങ്ങൾ ഖത്തറിലും ഗൾഫ് മേഖലയിലും വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നാലും ഉപയോഗിക്കാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker