അപ്‌ഡേറ്റ്സ്ഖത്തർ

ഈദ് അവധി ദിവസങ്ങളിൽ ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം വർദ്ധിക്കുന്നു

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനുള്ള പരിശോധനകളിൽ ഇന്നലെ 700 പേര്‍ നടപടി നേരിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 478 പേരും, പാര്‍ക്കുകളിലും കോർണിഷുകളിലും കൂട്ടം ചേര്‍ന്നതിന് 205 പേരും നടപടി നേരിട്ടു.

ഇതു കൂടാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 73 പേർ, വാഹനത്തില്‍ അനുവദിച്ചതിനേക്കാൾ കൂടുതൽ പേരെ കയറ്റിയ 8 പേർ, മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 8 പേർ, അടച്ചിട്ട സ്ഥലങ്ങളിൽ ഒത്തു ചേർന്ന 8 പേർ എന്നിവരെയും പോലീസ് നടപടികൾക്കു വിധേയമാക്കി.

സ്വന്തം സുരക്ഷയും രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയും കണക്കിലെടുത്ത് എല്ലാവരും കൊവിഡ് സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker