ഖത്തർ

ഖത്തറിലെ പ്രവാസി തൊഴിലാളികൾക്കു സഹായവുമായി ക്യുആർസിഎസ്

ഖത്തറിലെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യുആർ‌സി‌എസ്) വളണ്ടിയറിംഗ്, ലോക്കൽ ഡെവലപ്മെന്റ് ഡിവിഷൻ അടുത്തിടെ സ്റ്റാൻഡ് ടുഗെദർ പ്രോഗ്രാമിന് കീഴിൽ ഖത്തറിലെ പ്രവാസി തൊഴിലാളികൾക്ക് പരിചരണം നൽകാനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കാനും നിരവധി പ്രവർത്തനങ്ങൾ നടത്തി.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) ഹ്യൂമാനിറ്റേറിയൻ ഫണ്ട്സിന്റെ (ഇൻ‌സാനിയ) ധനസഹായത്തോടെ, ക്യുആർ‌സി‌എസ് നിരവധി തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭക്ഷ്യ പാഴ്സലുകൾ വിതരണം ചെയ്തു. ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചായിരുന്നു വിതരണം നടത്തിയത്.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) സംഭാവന ചെയ്ത 27 ടൺ ഈന്തപ്പഴം പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗൽ) ദോഹയിലെ നിർമാണത്തൊഴിലാളികൾക്ക് പുറമേ മെസെയ്ദ്, അൽ വക്ര, അൽ വുക്കെയർ, അൽ ഖോർ, റാസ് ലഫാൻ എന്നിവിടങ്ങളിലെ 20,000 ത്തിലധികം കാർഷിക തൊഴിലാളികൾക്കും വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസം, ഭക്ഷ്യസഹായം, ശുചിത്വ കിറ്റുകൾ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള സഹായങ്ങളിലൂടെ പ്രവാസി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഒരു സാമൂഹിക വികസന സംരംഭമാണ് സ്റ്റാൻഡ് ടുഗെദർ. അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക ഏകീകരണം കൈവരിക്കാനുമാണ് ഇതു ലക്ഷ്യം വെക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker