ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാം, ആരോഗ്യ മന്ത്രാലയത്തിന്റെ തൽസമയ സെഷൻ ഇന്ന്

കോവിഡ് 19 വാക്സിൻ സംബന്ധിച്ച് ഇന്ന്, ഡിസംബർ 30 ബുധനാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം തത്സമയ ഇൻസ്റ്റാഗ്രാം ചോദ്യോത്തര സെഷൻ സംഘടിപ്പിക്കും.

ആരോഗ്യമന്ത്രാലയത്തിന്റെ ഇൻസ്റ്റഗഗ്രാം ചാനലിൽ വൈകുന്നേരം 4 മണിക്ക് അരമണിക്കൂർ ഇംഗ്ലീഷിലും വൈകുന്നേരം 5 മണിക്ക് അറബിയിലും നടക്കുന്ന സെഷനിൽ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്താണ് പങ്കെടുക്കുന്നത്.

ഡോ. അൽ ബയാത്ത് ഇതിനു മുൻപ് ഒരു ലൈവ് സെഷൻ ഹോസ്റ്റുചെയ്ത് വാക്സിനുകളുടെ സുരക്ഷയെക്കുറിച്ചും വാക്സിനേഷൻ നടപടിക്രമങ്ങളെക്കുറിച്ചും പൊതുജനങ്ങൾ ചോദിച്ച നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു

കോവിഡ് -19 വാക്സിനേഷൻ കാമ്പയിൻ ഡിസംബർ 23 ന് ഖത്തറിൽ ആരംഭിച്ച് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പിഎച്ച്സിസി റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker