ഇന്ത്യകേരളംഖത്തർ

ഇന്ത്യയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്സ് പുനരാരംഭിക്കുന്നു, കേരളത്തിലേക്കുള്ള സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ ഖത്തർ എയർവേയ്സ് ഒരുങ്ങുന്നു. കൊവിഡ് ബാധയെ തുടർന്ന് നിർത്തി വച്ച ഇന്ത്യയിലേക്കുള്ള സർവീസുകൾ മെയ് 26ന് വീണ്ടും ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം മെയ് 26ന് ദോഹയിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെടുന്ന വിമാനത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ദോഹയിൽ നിന്നും മെയ് 26ന് 6.55ന് പുറപ്പെടുന്ന വിമാനം കൊച്ചിയിൽ പുലർച്ചെ 2.20ന് എത്തും. 27, 29 തീയതികളിൽ കൊച്ചിയിലേക്ക് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. 28, 30, 31 തീയ്യതികളിലും ജൂൺ മുതലും പതിവു പോലെ സർവീസ് ആരംഭിക്കും. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള സർവീസ് മെയ് 27 മുതൽ തുടങ്ങുമെന്നാണ് അറിയിപ്പ്.

ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾക്ക് മെയ് 31 മുതൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ദോഹയിൽ നിന്നും 31നു രാത്രി 7.40ന് പുറപ്പെടുന്ന വിമാനം ഡെൽഹി വഴി പിറ്റേന്നു രാവിലെ 10.20ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നും ദോഹയിലേക്ക് ജൂൺ 1നാണ് സർവീസ് ആരംഭിക്കുക.

കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ദോഹയിൽ നിന്നും ജൂൺ 2ന് രാത്രി 7.40ന് പുറപ്പെട്ട് പുലർച്ചെ 2.40ന് കോഴിക്കോടെത്തും. രണ്ടിനു ശേഷം ജൂൺ 4, 6, 7, 9, 11, 13, 14, 16, 18, 20, 21 തീയ്യതികളിലും കോഴിക്കോട്ടേക്ക് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടു നിന്നും ദോഹയിലേക്കുള്ള സർവീസ് ആരംഭിക്കുക ജൂൺ 3നാണ്.

ബുക്കിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. മെയ് അവസാനത്തോടെ അൻപത്തിരണ്ടു നഗരങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിച്ച് ജൂണോടെ അത് എൺപതു നഗരങ്ങളിലേക്കു വർദ്ധിപ്പിക്കാനുള്ള പദ്ധതി ഖത്തർ എയർവേയ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker