ഖത്തർ

ഉപരോധ രാഷ്ട്രങ്ങളുടെ നുണ പ്രചരണങ്ങൾക്കു മറുപടിയുമായി ഖത്തർ ഉപപ്രധാനമന്ത്രി

ഖത്തറിനെതിരെ ഉപരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്ക് അതേ രീതിയിൽ പ്രതികരിക്കാത്തത് രാജ്യത്തിന്റെ സംസ്കാരം അനുവദിക്കാത്തതു കൊണ്ടാണെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. അമേരിക്കയിലെ ജോൺ ഹോപ്കിൻ യൂണിവേഴ്സിറ്റിയിലെ ഫോറിൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിർച്വൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിനെതിരെ വലിയ രീതിയിലുള്ള തെറ്റായ പ്രചരണങ്ങൾ ഉപരോധ രാജ്യങ്ങൾ നടത്തുന്നുണ്ട്. മൂന്നു വർഷത്തോളമായി ഇതാരംഭിച്ചിട്ടുണ്ട്. എങ്കിലും അതിനെ മറികടക്കാനും നയതന്ത്ര ബന്ധത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനും ഖത്തറിനു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ തന്നെ ഇത്രയും പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴും ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് രാജ്യത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്. രാജ്യത്തിന്റെ സംസ്കാരം അനുവദിക്കാത്തതു കൊണ്ടാണ് ഇതേ രീതിയിൽ മറുപടി കൊടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം രാജ്യം കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാ തരത്തിലും സജ്ജമാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി വ്യക്തമാക്കി. ആരോഗ്യമേഖലയിൽ നല്ല സംവിധാനങ്ങൾ രാജ്യം ഒരുക്കിയിട്ടുണ്ടെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker