ഡിസംബർ മാസത്തിന്റെ ആരംഭം ഖത്തറിലെ ശൈത്യകാലത്തിന്റെ ആരംഭം കുറിക്കുന്നുവെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്ററിലെ ഒരു പോസ്റ്റിൽ പറഞ്ഞു: “ശീതകാലം ഡിസംബറിൽ ആരംഭിക്കും. യൂറോപ്പിൽ നിന്നും വരുന്ന ഫ്രണ്ടൽ സിസ്റ്റം പതിവായി കടന്നുപോകുന്നതിന്റെ സവിശേഷതയാണ് ഇത്.” ക്യുഎംഡി പ്രസ്താവിച്ചത്.
ഷാമൽ കാറ്റിന്റെ സീസണായി അറിയപ്പെടുന്ന ഡിസംബറിൽ കാറ്റിന്റെ വേഗത വർദ്ധിക്കുമെന്നും കാലാവസ്ഥയിൽ സ്ഥിരതയുണ്ടാകില്ലെന്നും ക്യുഎംഡി അറിയിച്ചു.
Winter season kicks in as December begins#Qatar https://t.co/sNIrjs8D09
— The Peninsula Qatar (@PeninsulaQatar) November 30, 2020
മാസത്തിലെ ശരാശരി ദൈനംദിന താപനില 19.7 ഡിഗ്രി സെൽഷ്യസാണ്. ഇത് കഴിഞ്ഞ മാസത്തെ ശരാശരി താപനില 24.7 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കുറവാണ്. ഇതുവരെ ഡിസംബറിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില 6.4 ഡിഗ്രി സെൽഷ്യസും (1963) 32.7 ഡിഗ്രി സെൽഷ്യസും (2010) ആണ്.