ആരോഗ്യം
കൊറോണ ഭേദമായവരുടെ എണ്ണത്തിൽ വർദ്ധനവ്, ഖത്തറിൽ ഇന്ന് 252 പുതിയ രോഗികൾ
ഖത്തറിൽ ഇന്നു കൊറോണ രോഗം ഭേദമായവരുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്നു മാത്രം 59 പേരാണ് രോഗവിമുക്തി നേടിയത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 334 ആയി. അതേ സമയം ഇന്ന് 252 പേർക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തി.
പുതിയ രോഗികൾക്ക് വൈറസ് പിടിപെട്ടത് രോഗമുള്ളവരുമായുള്ള സമ്പർക്കം മൂലമാണ്. ഇവർക്കു വേണ്ട ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 3231 പേർക്ക് രോഗം കണ്ടെത്തിയ ഖത്തറിൽ 2890 പേർക്ക് ഇപ്പോഴും വൈറസ് ബാധയുണ്ട്. ഇതു വരെ 50828 പേർക്ക് ടെസ്റ്റു നടത്തിയപ്പോൾ ഏഴു മരണമാണ് സംഭവിച്ചത്.
ജനങ്ങൾ ആവശ്യ സാധനങ്ങൾക്കു വേണ്ടിയല്ലാതെ പുറത്തിറങ്ങരുതെന്ന് മിനിസ്ട്രി അറിയിച്ചു. കൊറോണ പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കാൻ സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ വേണമെന്നും സുരക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ MOPHന്റെ വെബ്സൈറ്റ് സന്ദർശിക്കാനും അവർ ആവശ്യപ്പെട്ടു.