ആരോഗ്യംഇന്ത്യഖത്തർ

ഖത്തറിൽ നിന്നും ഇന്ത്യയിലെത്തിയ പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ നിന്നും ഇന്ത്യയിലേക്കു തിരിച്ചെത്തിയ പെൺകുട്ടിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഗർഭിണിയായ മാതാവിനൊപ്പം ഏതാനും ദിവസങ്ങൾക്കു മുൻപാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്. അതേ സമയം പെൺകുകിയുടെ മാതാവിന്  കൊറോണ പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.

കർണാടകയിലെ ഷിമോഗയിലാണ് ഖത്തറിൽ നിന്നെത്തിയ ബാലികക്ക് കൊറോണ സ്ഥിരീകരിച്ചത്. ഖത്തറിൽ നിന്നുമെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഡെക്കാൻ ഹെറാൾഡാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

അതേ സമയം പെൺകുട്ടിക്ക് ഖത്തറിൽ നിന്നാണോ അതോ മറ്റേതെങ്കിലും സാഹചര്യത്തിൽ നിന്നുമാണോ കൊറോണ ബാധിച്ചതെന്ന കാര്യത്തിൽ ഉറപ്പു വരുത്താൻ കഴിഞ്ഞിട്ടില്ല. വീട്ടിലെ മറ്റുള്ളവരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker