ആരോഗ്യംഖത്തർ

കൊവിഡിനെതിരായ ദ്രുതഗതിയിലുള്ള പ്രതികരണം കേസുകൾ കുറക്കാൻ കാരണമായെന്ന് ഡോ. അൽ ഖാൽ

കോവിഡ് 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനും ശക്തമായ തീരുമാനങ്ങൾ ഖത്തർ എടുത്തിട്ടുണ്ടെന്ന് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൾ ലതിഫ് അൽ ഖാൽ പറഞ്ഞു.

കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ (കതാര) ഒരു ഓൺലൈൻ പ്രഭാഷണത്തിൽ “ആരോഗ്യം, ഖത്തർ കൊവിഡിനെ കൈകാര്യം ചെയ്തതെങ്ങിനെ” എന്ന വിഷയത്തിൽ സംസാരിരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ അസുഖം കണ്ടെത്തി നൽകുന്ന ചികിത്സയോടൊപ്പം കൂട്ടമായുള്ള പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തത് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസിനെ നേരിടാനുള്ള സർക്കാർ നടപടികളെക്കുറിച്ചും ദ്രുത പ്രതികരണത്തിലൂടെയും ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെയും കിടക്കകളുടെ എണ്ണത്തിന്റെയും വിപുലീകരണത്തിലൂടെയും ജീവനക്കാരുടെ പുനർവിതരണത്തിലൂടെയും പകർച്ചവ്യാധിയെ നേരിടാനുള്ള ഖത്തറിന്റെ തന്ത്രത്തെക്കുറിച്ചും പ്രഭാഷണത്തിൽ പരാമർശിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഖത്തർ സ്വീകരിച്ച നടപടികൾ ഖത്തർ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker