എയർ ബബിൾ കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം ഇന്ത്യയിൽ നിന്നും ഖത്തറിലേക്കും ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനസർവീസുകൾ മുടങ്ങി. ഇന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നതു കൊണ്ട് പല യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിയെന്നും റിപ്പോർട്ടുകൾ.
വിമാനക്കമ്പനികളിൽ നിന്നും അറിയിപ്പു ലഭിക്കുന്നതു വരെ പുതിയ ടിക്കറ്റ് നൽകുകയോ നിലവിലുള്ള ടിക്കറ്റുകളുടെ തീയ്യതി മാറ്റുകയോ ചെയ്യരുതെന്നു ട്രാവൽ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം. എയർബബിൾ കരാർ പുതുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഇന്നു തന്നെ പരിഹരിക്കപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്.
ഖത്തറില്‍ വലിയ തുക മുടക്കി ഹോട്ടൽ ക്വാറന്റൈന് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് വിമാനം മുടങ്ങിയതിൽ വലിയ ആശങ്കയുണ്ടായിരുന്നത്. ഇവർവിമാനം റദ്ദായ വിവരം ഹോട്ടല്‍ അധികൃതരെ താഴെപ്പറയുന്ന മെയിലുകളിൽ അറിയിക്കണമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം.
ഹോട്ടൽ ബുക്കിംഗ്:
[email protected]
മെക്കനെസ് ബുക്കിംഗ്:
[email protected]