കായികംഖത്തർ

കോപ്പ അമേരിക്കക്കു ശേഷം വമ്പന്മാരുമായി പൊരുതാൻ ഖത്തർ, കോൺകാഫ് ഗോൾഡ് കപ്പ് നറുക്കെടുപ്പ് പൂർത്തിയായി

2021 ഗോൾഡ് കപ്പിലെ ഗ്രൂപ്പ് ഡിയിൽ ഹോണ്ടുറാസ്, ഗ്രെനഡ, പനാമ എന്നിവരുമായി ഖത്തർ മാറ്റുരക്കും. 2022ലെ ഫിഫ ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ പങ്കെടുക്കുന്ന നോർത്ത് അമേരിക്കയിലെ രണ്ടാമത്തെ പ്രധാന ഫുട്ബോൾ ടൂർണമെൻറാണിത്.

കഴിഞ്ഞ വർഷം ബ്രസീലിൽ വച്ചു നടന്ന കോപ അമേരിക്ക ടൂർണമെന്റിൽ ഖത്തർ കളിച്ചിരുന്നു. പരാഗ്വേ, കൊളംബിയ, അർജന്റീന എന്നിവയ്‌ക്കെതിരേയാണ് ഖത്തർ ഗ്രൂപ്പ് മത്സരങ്ങൾ കളിച്ചത്. കോൺകാഫ് ഗോൾഡ് കപ്പ് 2021ന് ക്ഷണിക്കപ്പെട്ട ടീമുകളിൽ ഒന്നാണ് ഖത്തർ. ടൂർണമെന്റിന്റെ സൈറ്റുകൾ കോൺകാഫ് പ്രഖ്യാപിച്ചിട്ടില്ല.

ഗോൾഡ് കപ്പിൽ പങ്കെടുക്കുന്ന ഏഴാമത്തെയും 2005ന് ശേഷം ആദ്യത്തേയും അതിഥി രാജ്യമാണ് ഖത്തർ.  ബ്രസീൽ (1996, 1998, 2003), കൊളംബിയ (2000, 2003, 2005), പെറു (2000), ഇക്വഡോർ (2002), ദക്ഷിണാഫ്രിക്ക (2005), ദക്ഷിണ കൊറിയ (2000, 2002) എന്നിവരാണ് മറ്റു രാജ്യങ്ങൾ. ദക്ഷിണ കൊറിയക്കു പുറമേ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനിൽ (എ.എഫ്.സി) ഗോൾഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന രണ്ടാമത്തെ രാജ്യമായും ഖത്തർ മാറും.

മെക്സിക്കോയാണ് നിലവിലെ കോൺകാഫ് ഗോൾഡ് കപ്പ് ചാമ്പ്യൻസ്. നറുക്കെടുപ്പ്:

ഗ്രൂപ്പ് എ: കുറകാവോ, എൽ സാൽവഡോർ, മെക്സിക്കോ എന്നിവർക്കു പുറമേ ക്യൂബ, ഫ്രഞ്ച് ഗയാന, മോണ്ട്സെറാത്ത്, ട്രിനിഡാഡ്, ടൊബാഗോ എന്നിവയിൽ നിന്നു യോഗ്യത നേടുന്നവർ

ഗ്രൂപ്പ് ബി: കാനഡ, മാർട്ടിനിക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർക്കു പുറമേ ബാർബബോസ്, ബെർമുഡ, ഹെയ്തി, സെന്റ് വിൻസെന്റ്, ഗ്രെനെഡൈൻസ് എന്നിവയിൽ നിന്നു യോഗ്യത നേടുന്നവർ.

ഗ്രൂപ്പ് സി: കോസ്റ്റാറിക്ക, ജമൈക്ക, സുരിനാം എന്നിവർക്കു പുറമെ ബഹമാസ്, ഗ്വാഡലൂപ്പ്, ഗ്വാട്ടിമാല, ഗയാന എന്നിവയിൽ നിന്നു യോഗ്യത നേടുന്നവർ.

ഗ്രൂപ്പ് ഡി: ഗ്രെനഡ, ഹോണ്ടുറാസ്, പനാമ, ഖത്തർ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker