ആരോഗ്യംഖത്തർ

കൊവിഡ് പോരാട്ടത്തിനുള്ള അംഗീകാരമായി പരമോന്നത പുരസ്കാരം സ്വന്തമാക്കി എച്ച്എംസി

കോവിഡ് 19 പാൻഡെമിക് സമയത്ത് ആരോഗ്യ സംരക്ഷണത്തിന്റെ മികച്ച മാതൃക കാണിച്ചു തന്നതിന് അറബ് ഹോസ്പിറ്റൽസ് ഫെഡറേഷൻ ഗോൾഡ് ഓർഗനൈസേഷന്റെ ഭാഗമായുള്ള എലൈറ്റ് ഹോസ്പിറ്റൽ അവാർഡ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) നേടി.

അഞ്ച് വിഭാഗങ്ങളിൽ എച്ച്‌എം‌സിയുടെ മികവ് അവാർഡിനു വഴിയൊരുക്കി: സർക്കാരിന്റെ റെഗുലേറ്ററി സ്റ്റാഫ്, നേതൃത്വവും ഭരണവും, ഉദ്യോഗസ്ഥരുടെയും സന്ദർശകരുടെയും രോഗികളുടെയും സുരക്ഷ, ബോധവൽക്കരണം, ഗവേഷണവും വികസനവും എന്നീ മേഖലകളെയാണു കണക്കാക്കിയത്.

“എലൈറ്റ് ഹോസ്പിറ്റൽ അവാർഡ് ലഭിച്ചത് കൊവിഡ് തടയാനുള്ള ഖത്തറിന്റെ തന്ത്രങ്ങൾക്ക് എച്ച്എംസി നൽകിയ സംഭാവനക്കുള്ള അംഗീകാരമാണ്. പൊതുജനാരോഗ്യ മന്ത്രാലയം, പ്രാഥമികാരോഗ്യ സംരക്ഷണ കോർപ്പറേഷൻ, ആരോഗ്യസംരക്ഷണ പങ്കാളികൾ എന്നിവർക്കൊപ്പമാണ് എച്ച്എംസി ഖത്തറിൽ പ്രവർത്തിച്ചത്.”

“കൂടാതെ ജനസംഖ്യയെ സംരക്ഷിക്കുന്നതിനും കോവിഡ് ഉള്ള എല്ലാ രോഗികൾക്കും വേഗത്തിലും ഫലപ്രദമായുമുള്ള ചികിത്സ ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള രാജ്യത്തിന്റെ നടപടികളിൽ കേന്ദ്ര പങ്ക് വഹിച്ചിട്ടുണ്ട്. കൊവിഡിനെ നേരിടാനുള്ള ഞങ്ങളുടെ സമഗ്രമായ തന്ത്രം വൈറസിന്റെ വ്യാപനത്തെ അടിച്ചമർത്തുന്നതിൽ വിജയിക്കുകയും ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കു കുറഞ്ഞ രാജ്യങ്ങളിൽ ഒന്നായി മാറാൻ ഖത്തറിനെ പ്രാപ്തമാക്കുകയും ചെയ്തു.” എച്ച്എംസി ടെർഷ്യറി ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചീഫ് അലി അൽ ജനാഹി പറഞ്ഞു.

കൊവിഡിൽ നിന്ന് ഖത്തറിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും ആരോഗ്യ ചികിത്സ ആവശ്യമുള്ള എല്ലാ രോഗികൾക്കും കാലതാമസമില്ലാതെ അത് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള എച്ച്‌എം‌സിയുടെ പങ്ക് എലൈറ്റ് ഹോസ്പിറ്റൽ അവാർഡ് വഴി അംഗീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker